കുവൈറ്റ്: കുവൈറ്റിൽ ചില പ്രദേശങ്ങളിൽ മഴ സാധ്യത കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും rain ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നു. ഇതേ തുടർന്ന് പലയിടത്തും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ സഹായങ്ങളോ വേണ്ടി വന്നാൽ അടിയന്തര ഫോൺ നമ്പറായ 112 ലേക്ക് വിളിക്കാൻ മടിക്കരുതെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX