കുവൈത്ത് സിറ്റി; കുവൈത്തിൽ റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം nissan juke. സാൽമിയയിലെ അൽ ബ്ലജാത്ത് സ്ട്രീറ്റിൽ ആണ് അപകടം ഉണ്ടായത്. കുവൈത്തി പൗരനാണ് കാർ ഓടിച്ചതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. കാർ തെന്നിമാറി കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്നയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ച തൊഴിലാളികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാല് പേരുടെയും മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX