കുവൈത്ത് സിറ്റി : രാജ്യത്തേക്ക് വരുന്ന ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് eb 5 visa തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തി വെച്ചു. കുവൈത്ത് തൊഴിൽ നിയമങ്ങൾക്കും ഭരണ തീരുമാനങ്ങൾക്കും വിരുദ്ധമായി ഈജിപ്ത് എംബസി ഏർപ്പെടുത്തിയ വ്യവസ്ഥകളാണ് ഈ നടപടിക്ക് കാരണം. ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ.
കുടുംബ വിസയിൽ ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് എത്തുന്നവർക്ക് കഴിഞ്ഞ ദിവസം കുവൈത്ത് എംബസി വിസാ സ്റ്റാമ്പിങ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി കൂട്ടിയിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളിലെയും ഇലക്ട്രോണിക് തൊഴിൽ ശേഷി സംവിധാനം നിർത്തലാക്കുകയും ചെയ്തിരുന്നു. ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി വച്ച വിവരം പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസം മുതൽ നടപ്പിലാക്കിയ ഈ നടപടി തുടരും എന്നാണ് റിപ്പോർട്ടിലുള്ളത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ സെപ്തംബർ മാസം മുതൽ നടപടി തുടങ്ങിയത്. ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈജിപ്തിൽ നിന്നുള്ള പ്രവാസി തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച വ്യവസ്ഥകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്താൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉത്തരവിട്ടതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DYDPb48irAhIqIs6JJUM0q