mahzooz raffle drawമഹ്‌സൂസ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് സമ്മാനപ്പെരുമഴ, 1404 വിജയികള്‍, 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

ദുബായ്; കഴിഞ്ഞ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് ഭാഗ്യശാലികൾ 100,000 ദിർഹം വീതം നേടി mahzooz raffle draw. യു.കെയില്‍ നിന്നുള്ള അനസ്, പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ്, ഇന്ത്യക്കാരനായ ഖദീര്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 23208857, 23038820, 23136429 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്. മഹ്‍സൂസിന്റെ 101-ാമത് പ്രതിവാര നറുക്കെടുപ്പിൽ 1,404 വിജയികള്‍ ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 23 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 43,478 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,378 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹം സ്വന്തമാക്കാൻ ഇനിയും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഉപഭോക്താക്കള്‍ക്ക് മഹ്‍സൂസ് ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ലഭിക്കുന്നു. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുന്നത്. 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഇതേ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version