കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ പ്രദേശത്തെ ജയിൽ കോംപ്ലക്സിൽ പരിശോധന നടത്തി അധികൃതർ. തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷനും പ്രത്യേക സുരക്ഷാ സേനയുടെ ജനറൽ ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മുപ്പത് മൊബൈൽ ഫോണുകളും വലിയ തോതിൽ മയക്കുമരുന്നുകളും പരിശോധനയിൽ അധികൃതർ പിടിച്ചെടുത്തു. കൂടാതെ ചാർജറുകൾ, ഇൻ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ദിവസമാണ് പരിശോധന നടത്തിയത്. വിഐപികൾ ഉൾപ്പെടെയുള്ള തടവുകാരുടെ സെല്ലുകളിലും വാർഡുകളിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. ഇവിടെ നിന്നും ആഡംബര സിഗാർ ബോക്സുകളും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD