കുവൈറ്റിലെ ഇന്ത്യൻ എംബസി ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നു. എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വലിയ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന്” പറഞ്ഞു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദേശീയ ത്രിവർണ്ണ പതാക 8 മണിക്ക് എംബസി പരിസരത്ത് ഉയർത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്യും.
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെയും സുഹൃത്തുക്കളെയും രാവിലെ 08:00 മണി മുതൽ വെർച്വലായി ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ഓൺലൈനായി ആഘോഷങ്ങളിൽ പങ്കുചേരാൻ എംബസി അധികാരികൾ ക്ഷണിച്ചു. പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ആസാദി കാ അമൃത് മഹോത്സവ് (AKAM) പുരോഗമന സ്വതന്ത്ര ഇന്ത്യയുടെ 75 മഹത്തായ വർഷങ്ങളുടെ സ്മരണയ്ക്കായി നടക്കുന്ന ഒരു ആഘോഷമാണ്. AKAM ന്റെ ഭാഗമായി, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംബസി ‘ഹർ ഘർ തിരംഗ’ കാമ്പയിൻ നടത്തും.
എല്ലാ ഇന്ത്യൻ പൗരന്മാരെയും അവരുടെ വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ പോസ്റ്റുചെയ്യാനും എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടാഗ് ചെയ്യാനും എംബസി ക്ഷണിച്ചു. ഇതിനായി ശേഖരിക്കാൻ പതാകകൾ എംബസിയിൽ ലഭ്യമാണ്. താൽപര്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കുക. ഈ അവസരത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ കുവൈറ്റിലെ എല്ലാ ഇന്ത്യൻ സാംസ്കാരിക ഗ്രൂപ്പുകൾക്കും എംബസിയുടെ ക്ഷണം ഉണ്ട് . താൽപര്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കുക.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ