കുവൈറ്റിൽ നിരവധി താമസ നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ 34 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ത്രികക്ഷി സമിതിയുടെ പരിശോധനയിൽ 11 പ്രവാസികൾ അറസ്റ്റിലാവുകയും, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ 5 നിയമലംഘനങ്ങളും, മാൻപവർ അതോറിറ്റിയുടെ 9 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായും എഎംബി സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു. മറ്റൊരു കാമ്പെയ്‌നിൽ, 26 നിയമലംഘകരെ അധികൃതർ അറസ്റ്റ് ചെയ്യുകയും വ്യാജ വേലക്കാരി ഓഫീസ് നടത്തിയതിന് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version