കുവൈറ്റിലെ മഹ്ബൂല ഏരിയയിൽ ആഭ്യന്തര മന്ത്രാലയം അപ്രതീക്ഷിതമായി നടത്തിയ സുരക്ഷ പരിശോധനയിൽ 308 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ എന്നിവർ നടത്തിയ കാമ്പെയ്‌നിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ അപ്രതീക്ഷിത റെയ്ഡുകൾ നടത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg