കുവൈറ്റിലെ ജഹ്റ ഗവർണറേറ്റ് നിന്ന് നിയമ ലംഘനം നടത്തിയ വിവിധ രാജ്യക്കാരായ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ” സെർച്ച് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്” ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയവരെയും, ഉത്തേജക മരുന്നുകളും, ലൈംഗിക ഉപകരണങ്ങളും വിതരണം ചെയ്തവരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg