കുവൈറ്റിലെ പുതിയ മെറ്റേർണിറ്റി ആശുപത്രിയുടെ നിർമ്മാണം 65 ശതമാനം പൂർത്തിയായതായി പബ്ലിക് വർക്സ് മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതി കരാർ പ്രകാരമാണ് ക്യാപിറ്റൽ ഗവർണർ ഏജിലെ അൽ സബാഹ്ലിൽ ആശുപത്രി നിർമ്മിക്കുന്നത്. 53,395 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ആണ് ആശുപത്രി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. സെൻട്രൽ സർവീസ് സ്റ്റേഷൻ ഉൾപ്പെടുന്ന യഥാർത്ഥ കെട്ടിട വിസ്തീർണ്ണം 347,656 ആണ്.
നിർമ്മാണത്തിലിരിക്കുന്ന ആശുപത്രിയിൽ 789 കിടക്കകൾ, രോഗികൾക്കുള്ള 460 മുറികൾ, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള 198 ഐസിസി യൂണിറ്റുകൾ, 27 ഓപ്പറേഷൻ തിയേറ്ററുകൾ, 58 ഡെലിവറി റൂമുകൾ, 74 ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 1,219 കാറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കിംഗ് ലോട്ട്, കൂടാതെ 532 കാറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഔട്ട്പേഷ്യന്റ് കെട്ടിടത്തിൽ 2 ബേസ്മെന്റുകൾ എന്നിവയാണ് മെറ്റേർണിറ്റി ആശുപത്രിയിലെ പുതിയ സൗകര്യങ്ങൾ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39