കുവൈറ്റിൽ ഈ വർഷം ജൂലൈ മാസത്തിൽ ബലിപെരുന്നാൾ, ഹിജറ വർഷാരംഭം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് 12 ദിവസംവരെ അവധി ലഭിച്ചേക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ മർസൂഖ് പറഞ്ഞു. ബലിപെരുന്നാളിന് വാരാന്ത്യ അവധി ദിവസങ്ങൾ ഉൾപ്പെടെ ഒമ്പത് ദിവസവും, ഹിജ്റ വർഷാരംഭം പ്രമാണിച്ച് മൂന്നുദിവസവും ഉൾപ്പെടെ ജൂലൈ മാസത്തിൽ ആകെ 12 ദിവസം അവധി ലഭിക്കും. ഈ വർഷം ജൂലൈ 8 വെള്ളിയാഴ്ച അറഫാ ദിനവും, 9 ശനിയാഴ്ച ബലിപെരുന്നാളും ആയേക്കും. ഇതു പ്രകാരം ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെയായിരിക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി. ജൂലൈ 29 വെള്ളിയാഴ്ച ഹിജ്റ വർഷത്തിലെ അവസാന ദിനം. ഇത് പ്രകാരം ഹിജ്റ വർഷാരംഭം ജൂലൈ 30 ശനിയാഴ്ച ആയിരിക്കും. ശനിയാഴ്ച വിശ്രമ ദിനമായതിനാൽ പകരം ജൂലൈ 31 ഞായറാഴ്ച അവധി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39