കുവൈത്തില്‍ ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലെന്ന് അധികൃതര്‍

കുവൈത്ത്: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങള്‍ അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തിലേക്കുള്ള ഗോതമ്പിന്റെ സ്റ്റോക്ക് ആശ്വാസകരമാണ്. ഷെഡ്യൂള്‍ ചെയ്ത ആനുകാലിക വിതരണം സുരക്ഷിതമായി തുടരുന്നുവെന്നും കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് കമ്പനിയെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ പ്രതികരിച്ചു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് പ്രത്യേകതയുള്ള ഈര്‍പ്പം കുറഞ്ഞ ഗോതമ്പാണ്. അതുകൊമ്ട് രാജ്യത്തെ ചൂടുള്ള സാഹചര്യങ്ങളില്‍ സംഭരണത്തിന് അനുയോജ്യമാണ് അവ. ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് വൃത്തിയുള്ളതും മാലിന്യങ്ങളില്ലാത്തതും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ളതുമാണെന്നും കമ്പനി പറഞ്ഞു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version