കുവൈറ്റ്: രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പൊടിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. മൂന്ന് വാട്ടര്‍ ബൈക്കുകള്‍ ഫയര്‍ ആന്‍ഡ് മറൈന്‍ റെസ്ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ കണ്ടെത്തിയതായി പബ്ലിക് ഫയര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. ഒരു പൗരനും രണ്ട് പ്രവാസികളും അടക്കം 3 വാട്ടര്‍ ബൈക്കുകളില്‍ കടലില്‍ പോയവര്‍ പൊടിക്കാറ്റ്മൂലം ദൃശ്യപരത കുറഞ്ഞതിനാല്‍ കരക്കെത്താനാകാതെ കടലില്‍ അകപ്പെടുത്തായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
അതേ സമയം പൊടിക്കാറ്റ് ശക്തമായതിനാല്‍ പൊതുജനങ്ങള്‍ക്ക് കര്‍ശനനിര്‍ദേശമാണ് അികൃതര്‍ നല്‍കിയത്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw