ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി മലയാളി. അതേ സമയം മൂന്നാം തവണയും ഭാഗ്യവാനായി എന്നതാണ് പ്രത്യേകത. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് മലയാളിക്ക് തുടര്‍ച്ചയായി വന്‍തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതേ സമയം ദുബായ് വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് സുനില്‍ ശ്രീധരന്‍ എന്ന മലയാളിക്ക് ഒരു ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) സമ്മാനമായി ലഭിച്ചത്. സുനിലിന് ഇതിനു മുന്‍പ് 2019 സെപ്റ്റംബറിലും ഒരു ദശലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു. സുനില്‍ ശ്രീധരന് അമ്പത്തിയഞ്ച് വയസാണ്. എന്നാല്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്. ഏപ്രില്‍ പത്തിന് ഓണ്‍ലൈന്‍ വഴിയെടുത്ത 1938 എന്ന നമ്പറിലെ ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടു വന്നത്. 2019ല്‍ 4638 എന്ന നമ്പറും 2020ല്‍ 1293 എന്ന നമ്പറുമായിരുന്നു ഭാഗ്യം.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളര്‍ നേടാന്‍ സാധിച്ചതിന് നന്ദി പറയുന്നുവെന്ന് സുനില്‍ ശ്രീധരന്‍ പറഞ്ഞു. ക്ഷമയോടെ എല്ലാവരും ഇതില്‍ പങ്കെടുക്കണം.അതിന്റെ തെളിവാണ് ഈ വിജയമെന്ന് സുനില്‍ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനില്‍. അബുദാബിയിലെ ഒരു കമ്പനിയില്‍ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി നടത്തുകയാണ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd