വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാനെന്ന വ്യാജേന വരുന്ന സന്ദേശങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ സിവിൽ ഐഡി വിശദാംശങ്ങളൊന്നും അയയ്ക്കാൻ ഒരിക്കലും പൊതുജനങ്ങളോട് ആവശ്യപ്പെടില്ലെന്നും അത്തരം സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്നുള്ളതല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ വിശദാംശങ്ങൾ അയക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി പലരും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd