ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ. ഹജ്, ഉംറ മന്ത്രാലയംമാണ് അര ലക്ഷം റിയാൽ (10.2 ലക്ഷം രൂപ) പിഴ ചുമത്തിയത്. തീർഥാടകർക്ക് താമസം, ഗതാഗത തുടങ്ങി വാഗ്ദാനം ചെയ്ത സേവനം നൽകാത്ത കമ്പനികൾക്കെതിരെയാണ് നടപടി. ഇത്തരത്തിൽ തീർഥാടകരുടെ സേവനത്തിൽ വീഴ്ച വരുത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മിന്നൽ പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB