കുവൈറ്റിൽ 600 മീറ്ററിന് ഇടയിൽ രണ്ടിടത്ത് തീപിടുത്തം

കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് 600 മീറ്ററിന് ഇടയിൽ രണ്ടിടങ്ങളിൽ തീപിടുത്തം. അറബ് സ്വദേശിയുടെ വീട്ടിലും, ആൾപാർപ്പില്ലാത്ത മറ്റൊരു വീട്ടിലുമാണ് തീപിടുത്തമുണ്ടായത്. ഹവല്ലി സാൽമിയ എന്നിവിടങ്ങളിലെ അഗ്നിശമന സേന വിഭാഗങ്ങളാണ് തീപിടുത്തമുണ്ടായ ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. അറബ് സ്വദേശിയുടെ മൂന്ന് നിലകളിലുള്ള വീടിനാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ചതിനു ശേഷമാണ് രക്ഷപ്രവർത്തനം നടത്തിയതെന്ന് ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version