കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നത് റിക്രൂട്ട്മെന്റ് നടപടികളെ ബാധിക്കുന്നുണ്ടെന്ന് ഡൊമസ്റ്റിക് ലേബർ അഫയേഴ്സ് വിദഗ്ധൻ ബാസം അൽ ഷമ്മാരി പറഞ്ഞു. ഈ തീരുമാനം മൂലം കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് ക്ഷാമം നേരിടുകയാണെന്നും, റമദാൻ അടുത്തതോടെ ഗാർഹിക തൊഴിലാളികളുടെ ആവശ്യം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിൽ ഏഷ്യൻ പൗരത്വമുള്ള ഗാർഹിക തൊഴിലാളികൾക്ക് നൽകുന്ന ശരാശരി പ്രതിമാസ ശമ്പളം 120 ദിനാർ ആണ്. എന്നാൽ ആഫ്രിക്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് 80 മാത്രമാണ് ശമ്പളം നൽകുന്നത്. ഇതുകൊണ്ടുതന്നെ തൊഴിലാളികൾക്ക് കുവൈറ്റിലേക്ക് വരാനുള്ള താൽപര്യവും കുറഞ്ഞുവരികയാണ്. കൂടാതെ അയൽരാജ്യങ്ങളിൽ ഇതിന്റെ ഇരട്ടി തുകയ്ക്ക് തൊഴിലാളികളെ സ്വീകരിക്കാൻ തയ്യാറാക്കുന്നതിനാൽ കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO