കുവൈറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഗീത പരിപാടി നടത്തിയതിനെതിരെ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചതായി പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് വിഭാഗത്തിനായുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദ് അൽ-അസ്മി അറിയിച്ചു. പരിപാടിക്ക് മേൽനോട്ടം വഹിക്കുന്ന സെക്ടറിലെ ജീവനക്കാർ അനുവദിച്ച ലൈസൻസിലെ ചട്ടങ്ങൾ പാലിക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘാടകരുടെ പ്രതികരണം കൃത്യമായ രീതിയിൽ ആയിരുന്നില്ലെന്ന് അൽ-അസ്മി പറഞ്ഞു.
ഹവല്ലി പാർക്കിൽ ഹൊസാം അൽ റസ്സാം, അസീൽ ഹമീം എന്നിവർ ചേർന്നാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് മന്ത്രാലയം ചടങ്ങ് താൽക്കാലികമായി നിർത്തിവച്ചു. മന്ത്രാലയം ഇക്കാര്യത്തിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും 2016ലെ മന്ത്രിതല പ്രമേയം നമ്പർ 32 പ്രകാരം സ്ഥാപിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പരിപാടി സംഘടിപ്പിക്കുന്ന കമ്പനിക്ക് മാത്രമേ മന്ത്രാലയം ലൈസൻസ് നൽകിയിട്ടുള്ളുവെന്നും,അത് പാലിക്കുമെന്ന് പ്രതിജ്ഞയിൽ കമ്പനി ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO