കുവൈറ്റിൽ പൗരന്മാരെയും താമസക്കാരെയും തട്ടിപ്പിനിരയാക്കി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തിയ ഫിലിപ്പിയൻസ് സ്വദേശിയെ റസിഡൻസി അഫയേഴ്സ് ജനറൽ വിഭാഗത്തിലെ വയലെറ്റേഴ്സ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും ആയിരക്കണക്കിന് ദിനാർ വാങ്ങി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുകയും, ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തി വരികയുമായിരുന്നു ഇയാൾ. ഇയാളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ച കൃത്യമായ നിരീക്ഷണം നടത്തിയതിനുശേഷമാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അത്യാധുനിക ക്യാമറയും, സംരക്ഷണ സംവിധാനവുമുള്ള ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M