കുവൈറ്റിൽ പ്രാദേശികമായി നിർമിച്ച മദ്യവുമായി ഡെലിവറി തൊഴിലാളി അറസ്റ്റിൽ. ഡെലിവറി ജോലിക്കിടെ ആണ് ഇയാൾ മദ്യവിൽപ്പന നടത്തിയത്. സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഗാർഹിക തൊഴിലാളി വിസയിലുള്ള ഇയാളെ അതോറിറ്റികൾ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ-ജാഫൂർ പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇയാളിൽനിന്ന് 26 ലിറ്ററിലധികം പ്രാദേശികമായി നിർമിച്ച മദ്യം പിടിച്ചെടുത്തു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar