പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്തി സൗദി

റിയാദ്: . കൊവിഡ് (covid) കാരണം സൗദി പൗരന്മാര്‍ക്ക് (Saudi Citizens) പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൗദി നീക്കം ചെയ്തിരുന്നു. നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, ലബനൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളെന്ന് ഡയറക്ടറേറ്റ് സൂചിപ്പിച്ചു ഈ രാജ്യങ്ങളില്‍ സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KyeGlpbpili1uwhl3oMe22

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version