കുവൈറ്റ് ദേശീയ ആഘോഷങ്ങൾക്ക് തുടക്കം

വിമോചനത്തിന്റെ 31-ാം വാർഷികവും 2022-ലെ 61-ാമത് സ്വാതന്ത്ര്യ ദേശീയ ദിനങ്ങളും ആഘോഷിക്കുന്നതിനുള്ള ദേശീയ കാമ്പെയ്‌ൻ കുവൈറ്റിൽ തുടക്കം. കോവിഡ് -19 വ്യാപനം മൂലം രണ്ട് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് രാജ്യത്തെ വിളക്കുകളും പതാകകളും ചൊവ്വാഴ്ച തെളിയിച്ചത്. ഈ വർഷത്തെ ദേശീയ കാമ്പെയ്‌നിന്റെ ഔദ്യോഗിക സമാരംഭം (നമുക്കെല്ലാവർക്കും സ്വർഗം) എന്ന വാക്യത്തോടെ, ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലൂടെ ഇൻഫർമേഷൻ മന്ത്രാലയം പുറത്തുവിട്ടു. ദേശീയ ആഘോഷങ്ങളുടെ ചുമതലയുള്ള കമ്മിറ്റി, കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ, സംഘാടകരും, മറ്റ് പങ്കെടുക്കുന്നവരും ആഘോഷവേളയിൽ പ്രതിരോധ ആരോഗ്യ നടപടികൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version