കുവൈറ്റിൽ 16 വയസ്സിന് മുകളിലുള്ളവർക്കും ഇനി മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്ററിന് അപ്പോയിൻറ്മെൻറ് എടുക്കാം. എന്നാൽ 40 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ അപ്പോയിൻറ്മെൻറ് ആവശ്യമില്ല. മിശ്രിഫ് വാക്സിനേഷൻ സെൻററിന് പുറമെ രാജ്യത്തെ വാക്സിൻ വിതരണം നടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രത്തിലും ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. ഏഴരലക്ഷത്തിലേറെ ആളുകൾ ഇതുവരെ കുവൈത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo