നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ; ആശ്വാസ നടപടിയുമായി സർക്കാർ

ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈൻ ശേഷം ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സാംസ്ഥാനത്ത്‌ ഇതുവരെ 5,90,823 പേരാണ് ബൂസ്റ്റർ ഡോസ് എടുത്തത്. ഏകദേശം 45 ശതമാനം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 71 ശതമാനത്തോളം കുട്ടികൾ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളിൽ നിന്ന് 143 അപേക്ഷകളാണ് ലഭിച്ചത് എം ഇതിൽ 103 കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 18 വയസ് ആകുന്നതുവരെ ഈ കുട്ടികൾക്ക് മാസം 2000 രൂപ വീതം അവരുടെ അക്കൗണ്ടുകളില്‍ ഇട്ടുനൽകുന്നതാണ്. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് വ്യാപനം കുറയുന്നതായും, വ്യാപനത്തിന്റെ തോത് 16 ശതമാനമായി കുറഞ്ഞതായും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കൂടാതെ ആരോ​ഗ്യ മേഖലയെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും വീണ ജോർജ് പ്രതികരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version