യൂറോഫൈറ്റർ യുദ്ധവിമാനം വാങ്ങുന്നത് കുവൈറ്റ്‌ മാറ്റിവെച്ചു

യൂറോഫൈറ്റർ തൈഫൂൺ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് കുവൈത്ത് 2023 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. 28 യൂറോഫൈറ്റർ വിമാനങ്ങൾ ആണ് കുവൈറ്റ്‌ വാങ്ങുന്നത്. ഇതിൽ രണ്ട് വിമാനം കഴിഞ്ഞ മാസം കുവൈറ്റിൽ എത്തിച്ചിരുന്നു. ഇറ്റലിയിലെ ലിയണാർഡോ കമ്പനിയിൽ നിന്നാണ് യൂറോഫൈറ്റർ വിമാനം വാങ്ങുന്നത്. 2015 ലാണ് വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പുവെച്ചത്. 800 കോടി രൂപയുടെ ഇടപാടിൽ ആദ്യ ബാച്ചിലുള്ള വിമാനങ്ങൾ 2020 ഡിസംബറിലും ബാക്കി 2022 അവസാനത്തോടെയും എത്തിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഇത് നീണ്ടുപോവുകയായിരുന്നു. രാജ്യത്തിന്റെ വ്യോമശക്തി കൂടുതൽ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങൾ വാങ്ങുന്നത്. അഹ്ദ് അൽ ജാബിർ വ്യോ മ അക്കാദമിയിൽ നേരത്തെ തന്നെ ഈ വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ ട്രെയിനിംഗ് നൽകിയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version