കുവൈറ്റിൽ വരും ദിവസങ്ങളിൽ അതിശൈത്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖ്. അടുത്ത ആറ് ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മുതൽ തണുപ്പ് തുടങ്ങുമെന്നും ആദ്യ മൂന്ന് ദിവസങ്ങളിൽ തണുപ്പ് കുറവാണെങ്കിലും ശേഷമുള്ള ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി വരെയും റെസിഡൻഷ്യൽ മേഖലകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും അന്തരീക്ഷ താപനില താഴുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരയിലും തുറസ്സായ മേഖലകളിലും മഞ്ഞു വീഴ്ച്ചയുണ്ടാകാനും സാധ്യതയുണ്ട്. താപനില പകൽ 12 മുതൽ 14 ഡിഗ്രി സെൽഷ്യസിനും രാത്രിസമയങ്ങളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നിന്നുള്ള ശീതക്കാറ്റ് ശക്തമാകുന്നതാണ് താപനില കുറയാൻ കാരണം. ജനുവരി 22 ശനിയാഴ്ച വൈകുന്നേരത്തോടെ തണുപ്പ് കുറഞ്ഞു തുടങ്ങും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KnbUM02CJotExo2EeDe6ip