കുവൈറ്റിനെ അന്തർദേശീയതലത്തിൽ സാമ്പത്തിക, വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനും, നിക്ഷേപകരെ കൂടുതൽ ആകർഷിക്കുവാനും ലക്ഷ്യം വെച്ച് നടത്തുന്ന കുവൈറ്റ് വിഷൻ 2035 പ്രവർത്തങ്ങൾക്ക് ഗവണ്മെന്റ് ശ്രമം തുടങ്ങി. ഇതിന്റ ഭാഗമായി ഡിജിറ്റൽ പരിവർത്തനത്തിനായി വൻ പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ടത് സേവനങ്ങളുടെ മൂല്യവും ഫീസും അടയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് പേയ്മെന്റ് പ്രോജക്റ്റ് മാനേജ്മെന്റ് ടീമിനാണ് ധനമന്ത്രാലയം ഇപ്പോൾ കൂടുതൽ പരിഗണന നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു വേണ്ടി ഈ മേഖലയിലെ മുൻനിര ആഗോള സ്ഥാപനങ്ങളെ ഉപയോഗിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ഇവർ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് പേയ്മെന്റ് പ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനവും ഇതിന്റ ഭാഗമായി റിസേർച് ചെയ്യുന്നുണ്ട്. ആമസോൺ നൽകുന്ന സംയോജിത ഇലക്ട്രോണിക് പേയ്മെന്റ് സൊല്യൂഷൻ, കുവൈത്തിനകത്തും പുറത്തും അതിവേഗ പണമടയ്ക്കൽ,എന്നിവയിലും പഠനം നടക്കുന്നുണ്ട്. വാർത്തകൾ അതിവേഗംഅറിയാൻ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku
