കുവൈത്ത് സിറ്റി :
60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായില്ല. ഇക്കാര്യം അടുത്ത യോഗത്തിൽ ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ തീരുമാനമെടുക്കാനും പ്രശ്നം പരിഹരിക്കാനും വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാനെ ചുമതലപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. . ഈ വർഷം ജനുവരി ഒന്നു മുതലാണു ബിരുദ ധാരികൾ അല്ലാത്ത 60 വയസ്സിനു മുകളിൽ പ്രായമായ വിദേശികളുടെ വിസ പുതുക്കുന്നതിനു കുവൈത്ത് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനത്തിൽ ഭേദഗതി വരുത്തണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ ഇത് വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
