ദേശീയ എയർലൈനുകളായ (കുവൈറ്റ് എയർവേയ്സ്, അൽ ജസീറ) എന്നീ വിമാന കമ്പനികളിൽ നിന്നും ഈജിപ്ത്, ഇന്ത്യ, നിരവധി ഏഷ്യൻ രാജ്യങ്ങൾ എന്നിവയിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പുതുക്കിയ പ്രവർത്തന അഭ്യർത്ഥനകൾ കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ്വീകരിച്ചു., കുവൈത്ത് എയർവേയ്സ് ഈജിപ്തിലേക്കും കെയ്റോ ഇന്റർനാഷണൽ എയർപോർട്ടിലേക്കും അലക്സാണ്ട്രിയയിലെ ബുർജ് അൽ അറബ് എയർപോർട്ടിലേക്കും ആഴ്ചയിൽ 3 ഫ്ലൈറ്റുകൾ സർവീസ് നടത്താൻ അനുമതി തേടി കൈറോയിലേക്ക് പ്രതിദിനം രണ്ട് ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ജസീറ എയർവേസ് അഭ്യർത്ഥന സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYCപ്രതിദിനം ഒരു ഫ്ലൈറ്റ് ഇന്ത്യയിലേക്കും ആഴ്ചയിൽ ഒരു ഫ്ലൈറ്റ് ശ്രീലങ്കയിലേക്കും സർവീസ് ചെയ്യാനുള്ള അഭ്യർത്ഥനയും അൽ ജസീറ സമർപ്പിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താനുള്ള അപേക്ഷ കുവൈത്ത് എയർവേയ്സും സമർപ്പിച്ചിട്ടുണ്ട് അതേ സമയം നേപ്പാളിൽ നിന്നുംസർവീസുകൾ ആരംഭിക്കുന്നതിനായി ഒരു ദേശീയ എയർലൈനും ഇതുവരെ അപേക്ഷിച്ചിട്ടില്ല.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് (ഈജിപ്ത് – ഇന്ത്യ – ബംഗ്ലാദേശ് – പാകിസ്ഥാൻ ശ്രീലങ്ക )എന്നീ അഞ്ച് രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ അധികാരികളോട് വിമാന സർവീസുകൾ ആരംഭിക്കാനുള്ള അനുമതിക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് പച്ചക്കൊടി ലഭിക്കുന്നതോടെ കുവൈത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC
Home
Kuwait
ഇന്ത്യയിൽ നിന്നും വിമാന സർവീസുകൾ :കുവൈത്ത് ,ജസീറ എയർലൈൻസുകൾ അപേക്ഷ നൽകി ,നടപടികൾ അവസാന ഘട്ടത്തിലേക്ക് ……….
