തത്തകളെയും മൈനകളെയും അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചു; വിമാനത്താവളത്തിൽ പിടിവീണു

അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1,600-ലധികം തത്തകളെയും മൈനകളെയും നൈജീരിയയിലെ ലാഗോസ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ പക്ഷിവേട്ടയാണിത്. റിംഗ്-നെക്ക്‌ഡ് തത്തകളും മഞ്ഞനിറത്തിലുള്ള മൈനകളും ഉൾപ്പെടെയുള്ള ഈ പക്ഷികളെ ജൂലൈ 31-നാണ് കണ്ടെത്തിയത്. വന്യജീവികളുടെ കള്ളക്കടത്തിന് കുപ്രസിദ്ധിയാർജിച്ച രാജ്യമാണ് നൈജീരിയ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിൽ (CITES) … Continue reading തത്തകളെയും മൈനകളെയും അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചു; വിമാനത്താവളത്തിൽ പിടിവീണു