കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ തുടങ്ങി. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനും പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സാധിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും, കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും … Continue reading കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല