കുവൈത്ത് റസിഡൻസ് വീസ: മെഡിക്കൽ പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കും നാടുകടത്തലും

റസിഡൻസ് വീസ സ്റ്റാംപിങ്ങിനു നിർബന്ധമാക്കിയ എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം.അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. നിലവിലുള്ളവരുടെ വീസ പുതുക്കുമ്പോഴും പുതുതായി തൊഴിൽ വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്. പൊതുജനാരോഗ്യം ഉറപ്പാക്കി സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കിയതെന്നു മന്ത്രാലയം വിശദീകരിച്ചു. … Continue reading കുവൈത്ത് റസിഡൻസ് വീസ: മെഡിക്കൽ പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കും നാടുകടത്തലും