കുവൈറ്റ് ഓയിൽ കമ്പനി അപകടം; മരിച്ചത് പ്രവാസി മലയാളി

കുവൈറ്റ് ഓയിൽ കമ്പനിയിൽ (കെ‌ഒ‌സി) ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ചത് മലയാളി. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള(61)യാണ് മരണമടഞ്ഞത്. ഓയിൽ കമ്പനിയുടെ കീഴിലുള്ള കരാർ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. പൈപ്പ്ലൈൻ വാൽവ് പൊട്ടി തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാൾ ജഹറ ആശുപത്രിയിൽ ചികിത്സയിലാണ്. … Continue reading കുവൈറ്റ് ഓയിൽ കമ്പനി അപകടം; മരിച്ചത് പ്രവാസി മലയാളി