കുവൈറ്റിലെ സ്കൂളിൽ തീപിടിത്തം; കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

കുവൈറ്റിലെ ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടം ഒഴിപ്പിച്ച് തീ നിയന്ത്രണവിധേയമാക്കിയതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.