കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി, ചികിത്സിക്കാതെ റീല്‍സ് കണ്ടിരുന്ന് ഡോക്ടര്‍, 60കാരിയ്ക്ക് ദാരുണാന്ത്യം

കടുത്ത നെഞ്ചുവേദനയുമായെത്തിയ സ്ത്രീ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് കടുത്ത അനാസ്ഥയുണ്ടായത്. സ്ത്രീയെ ചികിത്സിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്നാണ് 60കാരിയായ പ്രവേഷ്കുമാരി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവന്നു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നാണ് … Continue reading കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി, ചികിത്സിക്കാതെ റീല്‍സ് കണ്ടിരുന്ന് ഡോക്ടര്‍, 60കാരിയ്ക്ക് ദാരുണാന്ത്യം