Posted By user Posted On

കൊലക്കേസ്; കുവൈറ്റിൽ പ്രവാസിയുൾപ്പെടെയുള്ള പ്രതികളുടെ വധശിക്ഷ ശരിവെച്ചു

കുവൈറ്റിലെ സാൽമി മരുഭൂമിയിൽ കണ്ടെയ്‌നറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രവാസിയുൾപ്പെടെയുള്ള പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കൊല്ലപ്പെട്ട മുബാറക് അൽ റാഷിദിയുടെ സുഹൃത്തുക്കളായ ഇവർ തന്നെയാണ് കുറ്റം ചെയ്തതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒരു കുവൈറ്റ് പൗരനെയും ഈജിപ്തുകാരനെയും വധശിക്ഷയ്ക്ക് വിധിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചത്. കേസിൽ പ്രതികളുടെ വിചാരണയും വാദവും പൂർത്തിയായിരുന്നു. കുറ്റം ചെയ്തിട്ടില്ലാണ് പ്രതികൾ കോടതിയിൽ ആവർത്തിച്ചത്. എന്നാൽ, തെളിവുകളുടെ പശ്ചാത്തലത്തിൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കളായ പൗരനും ഈജിപ്ഷ്യനും, കബാദിലെ ഒരു ക്യാമ്പിംഗ് സൈറ്റിൽ റാഷിദിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മൃതദേഹം ഇതിന് ശേഷം കണ്ടെയ്നറിൽ ഉപേക്ഷിക്കുയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *