കുവൈറ്റിൽ മരിച്ചയാളുടെ ഫോൺ അൺലോക്ക് ചെയ്യാൻ വിരലടയാളം എടുക്കാൻ പാടില്ല

കുവൈറ്റിൽ മരിച്ചയാളുടെ ഫോൺ അൺലോക്ക് ചെയ്യാൻ ബന്ധുക്കൾക്കോ, കുടുംബത്തിനോ മരിച്ചയാളുടെ വിരലടയാളം എടുക്കാൻ അനുവാദമില്ലെന്ന് എൻഡോവ്‌മെൻ്റ് മന്ത്രാലയം ഫത്‌വ പുറപ്പെടുവിച്ചു. മരിച്ച വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. ശവസംസ്കാര കാര്യ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz