കുവൈറ്റിൽ മദ്യവിൽപന നടത്തിയ പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ നാടൻ മദ്യ വിൽപ്പന നടത്തിയ പ്രവാസിയെ ഫഹാഹീലിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വിൽപന നടത്താൻ ഉദ്ദേശിച്ചിരുന്ന 28 കുപ്പി മദ്യം പ്രാദേശികമായി ഇയാൾ ഉൽപ്പാദിപ്പിച്ചിരുന്നു. ബാഗുമെടുത്ത് കാൽനടയായി പോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് പ്രവാസിയെ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w