നിര്‍ത്തിയിട്ട കാറിന് നേരെ വെടിയുതിർത്തു; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോർക്കിലെ ക്വീന്‍സിൽ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്നു യുവാക്കള്‍ നടത്തിയ വെടിവെപ്പില്‍ 28കാരി മരിച്ചു. 26ന് രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ക്ലാരിസ ബര്‍ഗോസ് എന്ന 28കാരിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തില്‍ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന 39കാരനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയുധധാരികളായ മൂന്ന് പേരാണ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. … Continue reading നിര്‍ത്തിയിട്ട കാറിന് നേരെ വെടിയുതിർത്തു; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍