Posted By user Posted On

international driving permit കുവൈത്തിൽ പ്രവാസികൾക്ക് 3 വർഷത്തേക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് 3 വർഷത്തേക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് international driving permit നിർത്തിയതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. പകരം ഇനി ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷമാണ് സാധുതയുണ്ടാവുക. ഇത് വർഷം തോറും ഓൺലൈനായി പുതുക്കാം. ചില പ്രവാസികൾ 3 വർഷത്തേക്ക് ലൈസൻസ് പുതുക്കുകയും പിന്നീട് അവരുടെ തൊഴിൽ മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് 3 വർഷത്തേക്ക് ലൈസൻസ് നൽകുന്നത് സസ്‌പെൻഡ് ചെയ്തത്. പ്രവാസികൾ അതേ തൊഴിലിൽ തുടരുന്ന സാഹചര്യത്തിൽ, തടസ്സങ്ങളില്ലാതെ വർഷം തോറും ലൈസൻസ് പുതുക്കാം, എന്നാൽ തൊഴിലിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ, ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *