Posted By user Posted On

world religion population കുവൈത്തിലെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ പുറത്ത്; 66 ശതമാനവും പ്രവാസികൾ

കുവൈറ്റിലെ മൊത്തം ജനസംഖ്യ 4,385,717 ആണെന്ന് കണക്കുകൾ. കുവൈറ്റ് രജിസ്ട്രേഷൻ സെൻസസ് 2021 പദ്ധതി world religion population പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ 34% അല്ലെങ്കിൽ 1,488,716 കുവൈത്തികളാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മുപ്പത് വയസ്സിന് താഴെയുള്ള കുവൈത്തികളുടെ എണ്ണം 904,688 ആയി. കുവൈറ്റ് സ്ത്രീകളുടെ എണ്ണം 759,578 ആണെന്നും കുവൈറ്റ് പുരുഷന്മാരുടെ എണ്ണം 729,638 ആണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി. കുവൈറ്റികളല്ലാത്തവരുടെ എണ്ണം 2,897,001 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റികളല്ലാത്തവരെ 1,941,628 പുരുഷന്മാരും 955,393 സ്ത്രീകളും രാജ്യത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ താമസ നിയമം ലംഘിച്ചവർ 151,992 പേരും എൻട്രി വിസയിൽ എത്തിയ 94,879 പേരും വിസ ലംഘകരായ 26,985 പേരും ഉണ്ടെന്നും കണക്കുകളിലുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *