സാൽമി റോഡിലെ ഗോഡൗണിൽ തീപിടിത്തം

സാൽമി റോഡിലെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിൽ കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് വിജയിച്ചു.  2000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സിമന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.  തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്.  അന്വേഷണ വിഭാഗം വസ്തു നഷ്ടം മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.