വ്യാജ കണ്ണടകൾ സൂക്ഷിച്ച ഗോഡൗൺ അടച്ചുപൂട്ടി

കുവൈറ്റിലെ ഫഹാഹീലിൽ പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഗ്ലാസുകൾ വൻതോതിൽ സൂക്ഷിച്ചിരുന്ന വെയർഹൗസ് വാണിജ്യ വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു. അധികൃതർ പിടിച്ചെടുത്ത വസ്തുക്കൾ തുടർനടപടികൾക്കായി കൈമാറി. ഇത്തരത്തിലുള്ള വ്യാജ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg