കുവൈറ്റിൽ ജീപ്പ് ഡീസൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഞായറാഴ്ച വൈകുന്നേരം ജീപ്പും ഡീസൽ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുവൈറ്റ്‌ പൗരന് പരിക്കേറ്റു. അപകടം നടന്ന ഉടൻ മംഗഫ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന അപകടസ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കൂടുതൽ ചികിത്സക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരമാണ്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE