പൊടിക്കാറ്റ്: കുവൈറ്റിൽ ജാഗ്രത നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ദിവസങ്ങളായി നിലനിൽക്കുന്ന പൊടിക്കാറ്റിലും, മോശം കാലാവസ്ഥയിലും താമസക്കാർക്കും, പൗരന്മാർക്കും ജാഗ്രതാനിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. റോഡുകളിൽ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യഘട്ടങ്ങളിൽ 112 എമർജൻസി ഫോൺ നമ്പറിൽ വിളിക്കാൻ മടിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa