കുവൈറ്റിൽ നാലാം ഡോസ് വാക്സിൻ നൽകാൻ പദ്ധതിയില്ല
കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകാൻ കുവൈത്തിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി. ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് ആരംഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെടുമ്പോൾ, നാലാമത്തെ ഡോസിനെക്കുറിച്ച് ഇതുവരെ ചിന്തിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യം ഉറപ്പാക്കാനും, സമൂഹത്തെ സംരക്ഷിക്കാനും മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed