കുവൈത്തിൽ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ചഅറബ് വംശജനായ പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നാല് മാന്‍ഹോള്‍ കവറുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading കുവൈത്തിൽ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി