കോവാക്സിന് ഈ ആഴ്ച അംഗീകാരം കിട്ടിയേക്കും

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സിന് ഈ ആഴ്ചയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകിയേക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ തദ്ദേശീയ വാക്സീനാണു കോവാക്സിൻ. ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതുമുതൽ കോവാക്സിനു ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കോവാക്സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ … Continue reading കോവാക്സിന് ഈ ആഴ്ച അംഗീകാരം കിട്ടിയേക്കും